സീറോ മലബാര്‍ കൈത്താക്കാലം നാലാം ചൊവ്വ ആഗസ്റ്റ് 16 യോഹ. 3: 22-30 ഞാന്‍ ക്രിസ്തുവല്ല

ഞാന്‍ ക്രിസ്തുവല്ല (3:28) എന്നതാണ് യോഹന്നാന്റെ ആവര്‍ത്തിച്ചുള്ള സാക്ഷ്യം. 1:20-ലും ഞാന്‍ ക്രിസ്തുവല്ല എന്നു യോഹന്നാന്‍ വ്യക്തമായി പറയുന്നുണ്ട്. ക്രിസ്തുവാണെന്നു ഭാവിക്കാനുള്ള താല്പര്യമാണ് ഏതു ശിഷ്യരുടെയും ജീവിതത്തില്‍ ഏറ്റവും വലിയ പ്രലോഭനമായി വരുന്നത്. ഇതിനെ അതിജീവിച്ചാലേ യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യനാകാന്‍ പറ്റൂ.

വലിയരാണെന്ന് നടിക്കാനും പറയാനുമുള്ള ആഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകാം. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു പറയുമ്പോള്‍ കുറച്ചുകാലത്തേക്ക് ആളുകള്‍ വിശ്വസിച്ചുവെന്നും വന്നേക്കാം. പക്ഷേ, എല്ലാക്കാലവും മറച്ചുവയ്ക്കാന്‍ പറ്റുന്ന ഒരു രഹസ്യവുമില്ല. നമ്മള്‍ വലിയവരാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചിട്ട്, പിന്നീട് അങ്ങനെയല്ല എന്ന് മറ്റുള്ളവര്‍ക്ക് മനസിലാകുമ്പോള്‍ എന്തുമാത്രം മാനനഷ്ട്ടമാണ് നമുക്കുണ്ടാകുന്നത്. അര്‍ഹിക്കാത്തത്‌ ഒരിക്കലും അവകാശപ്പെടരുത്. യോഹന്നാന് അറിയാമായിരുന്നു താന്‍ ക്രിസ്തുവല്ല എന്ന്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.