
“യേശു അവരെ നോക്കി പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാധ്യവും.” നമ്മള്‍ മനുഷ്യര്‍ക്ക് പലതും അസാധ്യമാണ്. രോഗങ്ങളില്‍ നിന്നുള്ള സൗഖ്യം, ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടത്തുന്നത്… അങ്ങനെ എത്രയോ കാര്യങ്ങള്‍ നമുക്ക് അസാധ്യമായിട്ടുണ്ട്. അടുത്ത സെക്കന്റില്‍ എന്തു സംഭവിക്കുമെന്നുപോലും നമുക്കറിഞ്ഞുകൂടാ. പക്ഷേ, ആ അസാധ്യതകളുടെ മുഖത്താണ് ഈശോ പറയുന്നത് “ദൈവത്തിന് എല്ലാം സാധ്യമാണ്” എന്ന്.
അങ്ങനെയെങ്കില്‍ അസാധ്യകാര്യങ്ങള്‍ നമുക്ക് സാധ്യമാകണമെങ്കില്‍, എല്ലാം സാധ്യമാക്കുന്ന ദൈവത്തിങ്കല്‍ എല്ലാം ഭരമേല്‍പിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഫിലിപ്പിയ ലേഖനത്തില്‍ പറയുന്നതുപോലെ, “എന്നെ ശക്തിപ്പെടുത്തുന്ന ഈശോയാല്‍ എനിക്കെല്ലാം സാധ്യമാണ്.”
ഫാ. ജി. കടൂപ്പാറയില്‍ MCBS