സീറോ മലബാർ കൈത്താക്കാലം നാലാം തിങ്കൾ ആഗസ്റ്റ് 15 മത്തായി 12: 46-50 ഈശോയുടെ അമ്മയും സഹോദരരും

ദൈവത്തിന്റെ വഴിയെ ചരിക്കുന്നവരുടെ ബന്ധങ്ങള്‍ എപ്പോഴും മാനുഷികമായ കെട്ടുപാടുകള്‍ക്കും കടപ്പാടുകള്‍ക്കും ഉപരിയായിരിക്കണം എന്നാണ് ഇന്നത്തെ വചനം നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ ജീവിതം ദൈവത്തിന്റെ പാതയിലൂടെ നീങ്ങണമെങ്കില്‍ നമ്മുടെ മാനുഷികബന്ധങ്ങളെ ദൈവികതലത്തിലേക്ക്  ഉയര്‍ത്തണം.

നമ്മുടെ ഇഷ്ടം നിറവേറ്റുന്ന മാനുഷിക സുഹൃത്തുക്കളെക്കാള്‍, ബന്ധുക്കളെക്കാള്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്ന ദൈവികബന്ധങ്ങളുടെ ഉടമയാകുക എന്നതാണ് പ്രധാനം. ക്രിസ്തുവിനെപ്പോലെ സകലരിലും നിറഞ്ഞുനില്‍ക്കുന്ന ദൈവസ്‌നേഹത്തിന്റെ മാതൃത്വവും പിതൃത്വവും സാഹോദര്യവും വായിച്ചറിയാന്‍ ശ്രമിക്കുക. എല്ലാ ബന്ധങ്ങള്‍ക്കും ദൈവത്തില്‍ അടിസ്ഥാനം കണ്ടെത്തുക എന്ന പാഠം കൂടി നമ്മള്‍ പഠിക്കേണ്ടതുണ്ട്. മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിൽ നമുക്ക് അമ്മയോട് ഈ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.