
“അങ്ങ് മനസ്സാകുന്നുവെങ്കിൽ എന്നെ സുഖപ്പെടുത്തുക” എന്നുപറഞ്ഞ കുഷ്ഠരോഗിയെ, “ഞാൻ മനസ്സാകുന്നു; നീ ശുദ്ധനാകട്ടെ” എന്നുപറഞ്ഞ് യേശു സുഖപ്പെടുത്തുന്നു.
ചോദിക്കുന്നവർക്ക് സൗഖ്യം നല്‍കുന്നവനാണ് ഈശോ. ചോദിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. പക്ഷേ, അവിടെയും ‘അങ്ങ് മനസ്സാകുന്നെങ്കിൽ’ എന്നുകൂടി പറയണം. കാരണം, അവിടുത്തെ ഹിതമാണ് പ്രധാനപ്പെട്ടത്. ഈശോയുടെ ഗത്സമെനിലെ പ്രാർഥനയും അതുപോലെ ആയിരുന്നല്ലോ. “എന്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെ” എന്നത് നമ്മൾ ഓർക്കുക. ദൈവത്തിന്റെ ഹിതത്തിന് നമ്മെ വിട്ടുകൊടുക്കുന്നതാണ് ഏറ്റവും വലിയ പ്രാർഥന എന്ന് ഓർമ്മിക്കുക. എല്ലാ സഹനത്തിന്റെയും ഉത്തരം സമര്‍പ്പണത്തിലാണ് അടങ്ങിയിരിക്കുന്നത് എന്നതും വിസ്മരിക്കാതിരിക്കുക.
ഫാ. ജി. കടൂപ്പാറയില്‍ MCBS