സീറോ മലബാർ ഉയിര്‍പ്പുകാലം മൂന്നാം ഞായര്‍ മെയ് 04 യോഹ. 14: 1-14 ഈശോ പിതാവിലേക്കുള്ള വഴി

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തിപരമായ സുരക്ഷിതത്വകേന്ദ്രം ഈശോയാണെന്നു പ്രഖ്യാപിക്കുന്ന വചനഭാഗമാണിത്. ‘വഴിയും സത്യവും ജീവനും ഞാനാണ്’ എന്ന് ഈശോ പറയുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത്, ഇനി മറ്റാരെയും ആശ്രയിക്കേണ്ടതില്ല എന്നതാണ്.

അഭയകേന്ദ്രങ്ങളും സുരക്ഷിത താവളങ്ങളും തേടിനടക്കുന്നവരാണ് നമ്മൾ. അങ്ങനെയുള്ള നമുക്ക് ഉപകാരപ്പെടുന്ന ഏറ്റവും നല്ല പാഠമാണ് ഈ വചനഭാഗം. താൻ ഭൂമിയിൽനിന്ന് കടന്നുപോകുന്നു എന്ന് ശിഷ്യരോടു പറയുമ്പോൾ അവർ  അസ്വസ്ഥരാവുകയാണെന്നു മനസ്സിലാക്കി യേശു പറയുന്ന ഭാഗമാണിത്. ജീവിതത്തിൽ നേടുന്നതും നേടിയെടുക്കാൻ ആഗ്രഹിക്കുന്നതുമായതെല്ലാം തന്നിൽ കണ്ടെത്താൻ സാധിക്കുമെന്ന് അന്നത്തെ ശിഷ്യന്മാരോടെന്നപോലെ നമ്മോടും ഈശോ പറയുകയാണ്. എന്നോട് നേരിട്ട് ഈശോ പറയുന്നതാണ് ഈ വചനം എന്ന് വിചാരിച്ച് വായിച്ചു ധ്യാനിക്കുക. സുരക്ഷിതത്വബോധം നമുക്കുണ്ടാകട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.