സീറോ മലബാര്‍ കൈത്താക്കാലം നാലാം ഞായർ ആഗസ്റ്റ് 14 മത്തായി 13: 44-52 സ്വര്‍ഗ്ഗരാജ്യം

സ്വര്‍ഗ്ഗരാജ്യം എന്നാല്‍ നമ്മൾ എത്തിച്ചേരേണ്ട അവസ്ഥയാണ്. അവിടെ എത്തിച്ചേരണമെങ്കില്‍, അത് നേടണമെങ്കില്‍ നമ്മളും എന്തൊക്കെയോ വില്‍ക്കാനുണ്ട്, ഉപേക്ഷിക്കാനുണ്ട് എന്നതാണെന്നു സാരം.

ഏറ്റവും വലിയത് നേടിയെടുക്കാന്‍ മറ്റുള്ളതെല്ലാം ഉപേക്ഷിക്കണമെന്ന് ഈശോ പറയുന്നതിനോടുള്ള നമ്മുടെ പ്രതികരണം എന്താണ്? ഏറ്റവും നല്ലതിനെ നേടിയെടുക്കാന്‍ ബാക്കി അവശേഷിക്കുന്നതിനെ ഉപേക്ഷിക്കാന്‍ നമുക്ക് സാധിക്കുമോ? ഏറ്റവും നല്ലതിനെ നേടാന്‍ ബാക്കിയെല്ലാം ഉപേക്ഷിക്കാന്‍ നമ്മള്‍ തയ്യാറാകാത്തതാണ് നമ്മുടെ പ്രശ്നം. എന്തൊക്കെയാണ് ഉപേക്ഷിക്കേണ്ടതെന്ന് ഓരോരുത്തരും വ്യക്തിപരമായി കണ്ടുപിടിക്കേണ്ടതാണ്. നല്ലതല്ലാത്ത ചില ബന്ധങ്ങള്‍, അഹംഭാവം, അസൂയ, സ്വാർത്ഥത… അങ്ങനെ പലതും കാണും നമ്മൾ ഉപേക്ഷിക്കേണ്ടതായി. സ്വര്‍ഗ്ഗരാജ്യത്തിനായി മറ്റെല്ലാം ഉപേക്ഷിക്കാൻ നമ്മൾ തീരുമാനമെടുക്കേണ്ടിയിരിക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.