
ഈശോയെ കാണാതെ, ആണിപ്പഴുതുകളില്‍ വിരലിടാതെ, പാര്‍ശ്വത്തില്‍ കൈ വയ്ക്കാതെ താന്‍ വിശ്വസിക്കുകയില്ല എന്നാണ് തോമസ് പറയുന്നത്. തീര്‍ച്ചയായും തോമസിന്റെ ഈ ശാഠ്യം ഈശോയും കണ്ടിരുന്നിരിക്കണം. കണ്ടിട്ട്, ഉടന്‍തന്നെ ഈശോ തോമസിനെ പ്രീതിപ്പെടുത്താന്‍ അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടുന്നുണ്ടോ? ഇല്ല. എട്ടുദിവസങ്ങള്‍ക്കു ശേഷമാണ് ഈശോ തോമസിനു പ്രത്യക്ഷപ്പെടുന്നത്.
ഈ എട്ടു ദിവസങ്ങളിലെ തോമസിന്റെ സഹനം നമ്മള്‍ ഓര്‍ക്കുക. എന്തുമാത്രം ആകുലതയും അസ്വസ്ഥതയും അവന് ഉണ്ടായിട്ടുണ്ടാകണം ആ ദിവസങ്ങളില്‍? സഹനത്തിന്റെ എട്ടുദിവസങ്ങളായിരുന്നു അത്. സഹനത്തിന്റെ എട്ടുദിവസങ്ങള്‍ തോമസിനായി ഈശോ അനുവദിക്കുകയാണ്. നമ്മുടെ ജീവിതത്തിലും ഇതുപോലെ സഹനത്തിന്റെ ഇടവേളകള്‍ ദൈവം അനുവദിക്കുമ്പോള്‍ അവയെ ക്ഷമയോടെ സ്വീകരിക്കാന്‍ നമുക്കു സാധിക്കട്ടെ. എല്ലാ സഹനങ്ങളുടെയും ഒടുവില്‍, തോമാശ്ലീഹായെപ്പോലെ ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്നു പറയാന്‍ നമുക്കും സാധിക്കട്ടെ.
ഫാ. ജി. കടൂപ്പാറയില്‍ MCBS