
മിശിഹായ്ക്കു വേണ്ടി ജീവന്‍ നഷ്ടപ്പെടുത്തുന്നതിന്റെ മഹത്വം ചൂണ്ടിക്കാണിക്കുന്ന വചനഭാഗമാണിത്. നമ്മള്‍ ജീവിക്കുന്നത് ആര്‍ക്കുവേണ്ടിയാണ് എന്ന് ധ്യാനിക്കുന്നത് ഉചിതമാണ്. പേരിനും പ്രശസ്തിക്കും ധനസമ്പാദനത്തിനുമായാണോ നമ്മള്‍ ജീവിക്കുന്നത്? മിശിഹായ്ക്കു വേണ്ടി ജീവിക്കുകയാണ് പ്രധാന കാര്യം. മിശിഹായ്ക്കു വേണ്ടിയാണ് ജീവിതമെങ്കില്‍ നമുക്ക് ആവശ്യമുള്ളതെല്ലാം അവിടുന്ന് നമുക്കു നല്‍കുമെന്നതു തീര്‍ച്ചയാണ്.
മിശിഹായ്ക്കായി ജീവിക്കുകയും മരിക്കുകയും ചെയ്ത വി. ഗീവര്‍ഗീസിനെ അനുസ്മരിക്കുന്ന ദിനം കൂടിയാണിന്ന്. വ്യത്യസ്ത ക്രിസ്തീയവിഭാഗങ്ങളില്‍ ഏറ്റവുമധികം വണങ്ങപ്പെടുന്ന വിശുദ്ധനാണ് അദ്ദേഹം. ‘വിശുദ്ധ സഹായകര്‍’ എന്നറിയപ്പെടുന്ന 14 ദിവ്യാത്മാക്കാളില്‍ ഒരാള്‍ കൂടിയാണ് ഈ വിശുദ്ധന്‍. ക്രിസ്തുവിനായി ജീവിക്കുകയും മരിക്കുകയും ചെയ്യാന്‍ വി. ഗീവര്‍ഗീസ് നമുക്ക് മാതൃകയാണ്.
ഫാ. ജി. കടൂപ്പാറയില്‍ MCBS