സീറോ മലബാർ ഉയിർപ്പുകാലം രണ്ടാം വെള്ളി ഏപ്രിൽ 29 ലൂക്കാ 5: 17-26 ദൈവമഹത്വം

തളർവാതരോഗിയെ സുഖപ്പെടുത്തുന്ന വചനഭാഗമാണ് നാം ഇന്ന് ധ്യാനിക്കുന്നത്. അതിന്റെ തുടക്കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “രോഗികളെ സുഖപ്പെടുത്താൻ കർത്താവിന്റെ ശക്തി അവന്റെ മേൽ ഉണ്ടായിരുന്നു” (17). അത്ഭുതം നടന്നത് രേഖപ്പെടുത്തിയതിനു ശേഷം എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: “അവൻ എഴുന്നേറ്റ് കിടക്കയുമെടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് പോയി. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ മഹത്വപ്പെടുത്തി” (25, 26).

യേശു പ്രവർത്തിച്ച അത്ഭുതം ദൈവത്തിന്റെ ശക്തിയാലാണ് സംഭവിക്കുന്നത്. അതിന്റെ മഹത്വവും ദൈവത്തിനാണ് നൽകുന്നത്. എല്ലാ അത്ഭുതങ്ങളുടെയും പിന്നിൽ ദൈവമാണ് എന്ന ബോധ്യം നമ്മിലും വളരട്ടെ. എല്ലാ നന്മയുടെയും പിന്നിലും ദൈവമാണ്. അതിനാൽ നമ്മൾ എല്ലാ മഹത്വവും നൽകേണ്ടത് ദൈവത്തിനാണ്. ജീവിതത്തിൽ സംഭവിച്ചതും സംഭവിക്കുന്നതുമായ എല്ലാ നന്മകൾക്കും ദൈവത്തെ മഹത്വപ്പെടുത്തി നമ്മളും ജീവിതം തുടരണം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.