സീറോ മലങ്കര മാർച്ച് 03 മത്തായി 11: 16-19 മാനസാന്തരം

അന്ധത നിറഞ്ഞ മനസുള്ളവര്‍ എന്തിലും കുറ്റം കാണുന്നവരായിരിക്കും (18:19). നന്മകള്‍ക്കെതിരെ ആര് വാളോങ്ങിയാലും ജ്ഞാനം മൂലമുണ്ടാകുന്ന സത്ക്കര്‍മ്മങ്ങള്‍ക്ക് പരാജയമില്ല (19).

മനുഷ്യരോടുള്ള സ്‌നേഹത്തെപ്രതി യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അത്ഭുതം അനുഭവിക്കുന്ന മനുഷ്യരുടെ മാനസാന്തരം യേശു പ്രതീക്ഷിക്കുന്നു. കൃപകള്‍ക്കനുസരിച്ച് മനുഷ്യന്‍ ജീവിക്കുന്നില്ലെങ്കില്‍ അവയെല്ലാം ദൈവം പിന്‍വലിക്കും (22:23).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.