വലിയ ഇടയനായ ഈശോയെപ്പോലെ നല്ല ഇടയരാകണം എന്ന്, ആവേശം ആവോളം തരുന്ന ഒരു വചനഭാഗമാണ് നാമിന്ന് ധ്യാനവിഷയമാക്കുന്നത്. ഇടയശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏവര്‍ക്കുമുള്ള ഒരു ഉണര്‍ത്തുപാട്ടാണ് ഈ വചനഭാഗം. ഒരു ഇടയന് ജീവനര്പ്പിക്കുന്നത് തൊഴുത്തിലുള്ള ആടുകള്‍ക്കുവേണ്ടി മാത്രമല്ല മറിച്ച്, തൊഴുത്തില്‍ പെടാത്ത ആടുകള്ക്കുംകൂടിയാണ് എന്ന് ഈശോ ഇവിടെ ഓര്‍മപ്പെടുത്തുകയാണ്.
അനുദിനജീവിതത്തില്‍ നല്ല ഇടയന്മാരാകാന്‍ നമുക്കു പരിശ്രമിക്കാം. ഇവിടെ ഇടയന് ആടുകളെ അറിയാന്‍ കഴിയണം. അപ്പോള്‍ ആടുകള്‍ക്കും ഇടയനെ അറിയാന്‍ കഴിയും. കുരിശുമരണം വഴിയായി നല്ലിടയനായ ഈശോ ചിതറിപ്പോയ ആടുകളെ ക്രൂശിന്‍ചുവട്ടില്‍ ഒരുമിച്ചുകൂട്ടിയതുപോലെ ഏല്പിക്കപ്പെട്ട ആട്ടിന്‍കൂട്ടത്തിനുവേണ്ടി സകലതും സമര്‍പ്പണം ചെയ്യുമ്പോള്‍ വലിയ ഇടയനായ ഈശോയുടെ സ്നേഹത്താല്‍ ആകൃഷ്ടരായി ചിതറിപ്പോയ ആടുകളെല്ലാം ഒരുമിച്ചു ചേര്‍ക്കപ്പെടുമെന്ന് വിശ്വസിക്കുക, ആമ്മേന്‍.
ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്