സീറോ മലങ്കര ജനുവരി 11 മത്തായി 9: 35-38 അനുകമ്പ

ഫാ. ആബേൽ OIC

യേശുവിന്റെ ജനക്കൂട്ടത്തോടുള്ള അനുകമ്പയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ക്രിസ്തുവിന്റെ യാത്രയിൽ കണ്ടുമുട്ടുന്ന ജനക്കൂട്ടത്തോട് അവിടുന്ന് സ്നേഹവും കരുണയും കാണിക്കുന്നു. സാമൂഹികപ്രതിബദ്ധതയുടെ ആൾരൂപമായി ഇവിടെ യേശു മാറുകയാണ്. ഇടയനില്ലാത്ത ആടുകളെപ്പോലെ (sheep without a shepherd) അലയുന്നവർക്ക് വഴികാട്ടിയായി യേശു. ബൈബിളിലുടനീളം ഇടയന്റെ നേതൃത്വസങ്കൽപം ഭരണപരമായും മതപരമായും നമുക്ക് കാണാൻ കഴിയും. പ്രാർത്ഥനയുള്ള ഒരു സമൂഹത്തിൽ നിന്നു മാത്രമേ ശക്തരായ നേതാക്കൾ ഉയർന്നുവരികയുള്ളൂ എന്നും അവിടുന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

സന്ദേശം

ഇടയസങ്കൽപവും ആവശ്യകതയും കൃത്യമായി വരച്ചുകാട്ടുന്ന വചനഭാഗം. പ്രാർത്ഥന ഒന്നുകൊണ്ടു മാത്രമാണ് ദൈവജനത്തെ നയിക്കാൻ നേതാക്കന്മാർ ഉടലെടുക്കുന്നത് എന്ന് അവിടുന്ന് വചനത്തിലൂടെ പറഞ്ഞുവയ്ക്കുന്നു. ദൈവജനത്തിന് അന്നും ഇന്നും എന്നും ഇടയന്റെ ആവശ്യകത വലുതാണ്. ജനസമൂഹത്തോട് അനുകമ്പ തോന്നുന്ന ഇടയന്റെ അതേ മനോഭാവമാണ് നമുക്കും വേണ്ടത്. In evangeli Gaudium (Joy of the Gospel – സുവിശേഷത്തിന്റെ ആനന്ദം) Pope Francis said”Be shepherd with the smell of the sheep.”

ആടുകളുടെ മണമുള്ള ഇടയരാകുവാൻ നമുക്ക് പരിശ്രമിക്കാം. ഈ വർത്തമാന കാലഘട്ടത്തിൽ ആടുകളെ അറിയുന്ന ഇടയന്മാർക്കാണ് പ്രാധാന്യം. സ്നേഹവും കരുണയും അനുകമ്പയും ഈ ലോകത്തിന് അനിവാര്യമാണ്.

ഫാ. ആബേൽ OlC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.