
പിതാവിനുള്ളതെല്ലാം എനിക്കുള്ളവയാണ് എന്നു പറയുന്ന (16:15) യേശു സൂചിപ്പിക്കുന്നത്, യേശുവിനുള്ളതെല്ലാം സത്യാത്മാവിനോടു കൂടി ഉള്ളതാണെന്നാണ്. പരസ്പരബന്ധത്തിലും പങ്കാളിത്വത്തിലും നിലനിര്‍ത്തേണ്ട അടിസ്ഥാനമൂല്യങ്ങളാണ് ഇവിടെ സൂചിതമാകുന്നത്.
ത്രീത്വത്തിന്റെ മാതൃകയിലാകേണ്ട കുടുംബത്തിലും സഭാസമൂഹത്തിലും ഈ പുണ്യങ്ങളാണ് വളര്‍ത്തിയെടുക്കേണ്ടത് – തുല്യസ്ഥാനവും തുല്യപങ്കാളിത്തവും.