സീറോ മലങ്കര മെയ്‌ 09 യോഹ. 21: 20-24 ശിഷ്യത്വം

ഫാ. സിറില്‍ മാവിനഴികത്ത്

യേശു സ്നേഹിച്ചിരുന്ന ശിഷ്യനെപ്പറ്റി പ്രതിപാദിക്കുന്ന വചനഭാഗമാണ് നാലാം സുവിശേഷത്തിലെ സുപ്രധാന കഥാപാത്രം – യേശു സ്നേഹിച്ച ശിഷ്യന്‍. കുരിശില്‍ അടിവാരത്തും പത്രോസ് ശ്ലീഹായ്ക്ക് ഒപ്പമാണ് അദ്ദേഹത്തെ നമ്മള്‍ കണ്ടുമുട്ടുന്നത്. വ്യത്യസ്ത പരാമര്‍ശങ്ങള്‍ ഈ ശിഷ്യനെപ്പറ്റി സുവിശേഷത്തില്‍ പറയുന്നു. ആദ്യത്തേത് യേശു സ്നേഹിച്ചിരുന്നവന്‍, രണ്ടാമത്തേത് മറ്റേ ശിഷ്യന്‍ എന്നാണ്. സഭാപാരമ്പര്യമനുസരിച്ച് അപ്പസ്തോലനായ യോഹന്നാനാണ് ഈ ശിഷ്യന്‍.

യേശുവിനോട് ഏറ്റവും അടുപ്പമുണ്ട് എന്നുള്ളതിന്റെ തെളിവാണ് അന്ത്യ അത്താഴവേളയിലെ അദ്ദേഹത്തിന്റെ സ്ഥാനം. ശിഷ്യത്വത്തിന്റെ വലിയ മാതൃകയാണ് അദ്ദേഹം ഇതിലൂടെ നമുക്ക് കാണിച്ചുതരുന്നത്. ജീവിതത്തിന്റെ സങ്കടത്തിലും സന്തോഷത്തിലും യേശുവിന്റെ ഒപ്പം സഞ്ചരിച്ച ശിഷ്യന്‍. എന്റെ ജീവിതത്തിലും ഈ ശിഷ്യന്‍ നല്‍കുന്ന ഏറ്റവും വലിയ മാതൃകയും ഇതു തന്നെയാണ് – എന്റെ ജീവിതത്തിന്റെ ദുഃഖത്തിലും സന്തോഷത്തിലും യേശുവിനൊപ്പം ആയിരിക്കുമെന്നത്.

യേശു സ്നേഹിച്ചിരുന്ന ശിഷ്യന്റെ മറ്റൊരു പ്രത്യേകത, അവന് യേശുവിനെ ആഴമായി വിശ്വാസമായിരുന്നു എന്നതാണ്. യോഹന്നാന്‍ ശ്ലീഹാ അത്രമാത്രം സ്നേഹിച്ചിരുന്നതു കൊണ്ടാണ് യേശുവിന്റെ അന്ത്യസമയത്ത് കുരിശിന്‍ചുവട്ടില്‍ നില്‍ക്കാനുള്ള ഭാഗ്യം ലഭിച്ചത്. ഈ ദിവസത്തില്‍ ശ്ലീഹായെപ്പോലെ യേശുവില്‍ കൂടുതല്‍ ആശ്രയിക്കാം.

ഫാ. സിറില്‍ മാവിനഴികത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.