സീറോ മലങ്കര ജൂലൈ 01 ലൂക്കാ 1: 5-10 പ്രധാനാചാര്യനായ അഹറോൻ

ഫാ. പോള്‍ കാരാമേല്‍ കോയിക്കല്‍

പഴയനിയമത്തിൽ പുരോഹിതനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയാണ് ആചാര്യനായ അഹറോൻ. പൗരോഹിത്യവംശമായ ലേവി ഗോത്രജനായ അബ്രാമിന്റെ മകനായ അഹറോന്റെ സഹോദരങ്ങളാണ് മോശയും മിറിയാമും. ദൈവമായ കർത്താവ് തന്നെ അവനെ വിളിക്കുന്നത് ലേവ്യനായ അഹറോൻ (പുറ. 4:14) എന്നാണ്. ഇസ്രായേൽ ജനത്തെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാൻ നിയോഗം സിദ്ധിച്ച മോശയുടെ സഹായിയും വക്താവുമായ അഹറോൻ പിന്നീട് ഫറവോനു മുമ്പാകെ ഇസ്രായേൽ ജനത്തിനു വേണ്ടി വാദിക്കുന്നു. ഇസ്രായേലിനെ ഈജിപ്ത്തിന്റെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ച് വാഗ്ദത്തനാട്ടിലേക്ക് നയിക്കുന്നു. ഇസ്രായേൽ ജനം അമലേക്യരുമായി യുദ്ധം ചെയ്ത അവസരത്തിൽ (പുറ. 17: 10-13) അഹറോനും ഹൂരും ചേർന്ന് മോശയുടെ കാര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇസ്രായേലിനു വിജയം നൽകി. ഇത് ക്രൂശിതനായ യേശുക്രിസ്തുവിന്റെ പ്രതീകമായിത്തീർന്നതുകൊണ്ട് ആചാര്യനായ അഹറോൻ സഭയിൽ ബഹുമാനിക്കപ്പെടുന്നു.

ആചാര്യനായ അഹറോന്റെ ജീവിതമൂല്യങ്ങൾ ജീവിച്ച രണ്ടു വ്യക്തികളാണ് ഇന്നത്തെ സുവിശേഷത്തിലെ കഥാപാത്രങ്ങൾ – സഖറിയായും എലിസബത്തും. സഖറിയായെയും ഭാര്യയെയും കുറിച്ച് സുവിശേഷത്തിൽ സൗഭാഗ്യകരമായ സാക്ഷ്യങ്ങളുണ്ട്. ദൈവമുമ്പിൽ നീതിനിഷ്ഠരും കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരും (ലൂക്കാ 1:6) അതായത്, വിശ്വാസജീവിതത്തിൽ നമുക്ക് മുന്നേ നടന്ന് മാതൃകയായവരെ അവരുടെ വിശ്വാസജീവിതം കണക്കിലെടുത്ത് അനുകരിക്കണം എന്നർത്ഥം.

ഫാ. പോൾ കാരമേൽ കോയിക്കൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.