
നാം ആരെ ഭയക്കണം, ആരെ സ്നേഹിക്കണം, ആരില്‍ ശരണപ്പെടണം എന്നതാണ് ഈ വേദഭാഗം നമ്മോടു പറയുന്നത്. ജീവന്റെമേല്‍ അധികാരമുള്ള ദൈവത്തെ നമുക്ക് മാനിക്കാം. ദൈവത്തെ അറിയുക എന്നത് ജ്ഞാനത്തിന്റെ ആരംഭമാണല്ലോ. ആ ദൈവികതയിലേക്ക് നമുക്ക് കടന്നുവരാം. ദൈവത്തെ ഭയപ്പെടുന്ന മനുഷ്യര്‍ക്ക് അവിടുന്ന് നല്‍കുന്നത് ആശ്വാസവും സമാധാനവുമാണ്.
മനുഷ്യജീവനെ മാനിക്കുന്ന ദൈവത്തെയാണ് നാം ഇവിടെ കണ്ടുമുട്ടുന്നത്. കാരണം, നാം അവന്റെ കരവേലയാണ്. നമ്മുടെ ദൈവം കരുതുന്ന ദൈവമാണ്. ഏറ്റവും വലിയ ഭയം ദൈവഭക്തിയും വലിയ അനുഗ്രഹം ദൈവികജ്ഞാനവുമാണ്. മനുഷ്യരിലല്ല നമ്മുടെ പ്രത്യാശ; ദൈവത്തിലാണ് – നമ്മുടെ ആശ്രയവും പ്രത്യാശയും ശരണവും. മനുഷ്യന്റെ വില ശരീരത്തിലല്ല, മറിച്ച് ആത്മാവിലാണ്. ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ ദൈവമാണ്.
ഫാ. ലിബിന്‍ വര്‍ഗീസ് OIC




