സീറോ മലങ്കര ജനുവരി 15 ലൂക്കാ 2: 15-19 വിധേയത്വം

ഫാ. ഷീൻ തങ്കാലയം

മറിയം ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. ദുർഗ്രാഹ്യവും ആഴമേറിയതുമായ ദൈവികചിന്തകൾക്കു മുമ്പിൽ നിരാശയോ പിറുപിറുപ്പോ മറിയത്തിന് ഇല്ല. ദൈവിക വിധേയത്വത്തിന്റെ ഭൂമിയിലെ ഉത്തമ നിദർശനമാണ് മറിയം. ഓരോ ദൈവിക വെളിപാടിന്റെയും ഒടുവിൽ, ഇതാ ഞാൻ കർത്താവിന്റെ ദാസി എന്ന് പറഞ്ഞുകൊണ്ട് വിധേയത്വം പ്രകടിപ്പിക്കുന്ന പരിശുദ്ധ കന്യകാമറിയം ഒരു ഉത്തമവിശ്വാസിക്ക് എന്നും പ്രചോദനമാണ്.

നാം ആഗ്രഹിക്കുന്നത് ദൈവം നടത്തിത്തരുന്നതിനു വേണ്ടിയല്ല, ദൈവികപദ്ധതിയോട് ചേർന്നുനിന്നു കൊണ്ട് ജീവിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. പരിശുദ്ധ മറിയത്തിന്റെ കുടുംബമഹിമയോ വിദ്യാഭ്യാസമോ കഴിവുകളോ ഒന്നുമല്ല ദൈവത്തിന്റെ കണ്ണുകളിൽ ശ്രേഷ്ഠമായത്. എളിമയുള്ള താണനിലം എന്ന നിലയിൽ ജീവിച്ചു എന്നതിനാലാണ്. മറിയം എന്ന ദാഹാർത്ത ഭൂമിയിൽ പൊട്ടിമുളച്ച ക്രിസ്തു എന്ന സത്ഫലത്തിന് അനുയോജ്യമായ നല്ല നിലമായി മറിയം തന്നെത്തന്നെ ഒരുക്കി. കാലിത്തൊഴുത്തിൽ ചിന്തിച്ചുതുടങ്ങിയ മറിയത്തിന് കാൽവരിയുടെ നെറുകയിലാണ് ജീവിതത്തിലെ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചത്. കാത്തിരിക്കാം, നമുക്കും മറിയത്തെപ്പോലെ. ദൈവത്തോടുള്ള വിശ്വസ്തതയോടെ…

ഫാ. ഷീൻ തങ്കാലയം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.