സീറോ മലങ്കര ഡിസംബർ 05 മത്തായി 5: 21-26 ഉദാരത

അന്നത്തെ മതമേഖലയിലെ ശരിയുടെയും പൂര്‍ണ്ണതയുടെയും മാനദണ്ഡമായിരുന്നു ഫരിസേയരുടെയും നിയമജ്ഞരുടെയും ധര്‍മ്മം. എന്നാൽ അതിനേക്കാള്‍ കൂടുതല്‍ ധാര്‍മ്മികരാകണം ക്രിസ്തുശിഷ്യര്‍. എല്ലാ കാര്യങ്ങളിലും ന്യായമായി ചെയ്യാന്‍ കടപ്പെട്ടതിലും കൂടുതല്‍ ചെയ്യണം, കൊടുക്കാന്‍ കടപ്പെട്ടതിലും കൂടുതല്‍ കൊടുക്കണം, സ്‌നേഹിക്കാന്‍ കടപ്പെട്ടതിലും കൂടുതല്‍ സ്‌നേഹിക്കണം.

കൂടുതല്‍ കൊടുക്കുന്നതിന്റെ ഉദാരതയാണ് ഒരുവനെ ക്രിസ്ത്യാനിയാക്കുന്നത്. കാരണം തമ്പുരാന്‍ തന്നെ ഈ ഉദാരതയുടെ പ്രതീകമാണ്. ദൈവത്തിന്റെ ഉദാരതയില്‍ പങ്കുപറ്റുമ്പോഴാണ് നീ ദൈവത്തിന്റെ പുത്രനാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.