സീറോ മലങ്കര സെപ്റ്റംബർ 22 മത്തായി 6: 25-34 ദൈവത്തിന്റെ കരുതല്‍

ഫാ. ഗീവർഗ്ഗീസ് കൈതവന

ഇന്നത്തെ സുവിശേഷം നമുക്കു നല്‍കുന്ന സന്ദേശം മനുഷ്യന്റെ യഥാര്‍ത്ഥ സുരക്ഷിതത്വത്തെക്കുറിച്ചുള്ള കാര്യങ്ങളാണ്. പ്രകൃതിയില്‍ നിന്നും ചില ഉദാഹരണങ്ങള്‍ നല്‍കിക്കൊണ്ട് ഉത്കണ്ഠാകുലരാകേണ്ട എന്ന ആശ്വാസവാക്കാണ് യേശു മാനവരാശിക്കു നല്‍കുന്നത്. പ്രപഞ്ചത്തെ വളരെ മനോഹരമായി സംവിധാനം ചെയ്ത പിതാവായ ദൈവത്തിന്റെ പരിപാലനയില്‍ ആശ്രയിക്കാന്‍ യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുകയാണ്.

സ്രഷ്ടവസ്തുക്കളെ കരുതുന്നതിനേക്കാള്‍ വലിയ കരുതലാണ് മനുഷ്യനു വേണ്ടിയുള്ള ദൈവത്തിന്റെ കരുതല്‍ എന്ന് യേശു സമര്‍ത്ഥിക്കുന്നു. നാളയെക്കുറിച്ചുള്ള വ്യഗ്രത ദൈവത്തെ അന്വേഷിക്കുന്നതിന് തടസമാകരുത് എന്നും ദൈവപരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് ദൈവഹിതം നിറവേറ്റി ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വ്യഗ്രതകളില്‍ നിന്നു മനുഷ്യനെ സ്വതന്ത്രനാക്കും എന്നും യേശു ഓര്‍മ്മിപ്പിക്കുന്നു. കരുതലുള്ള ദൈവത്തിന്റെ സാന്നിദ്ധ്യത്തെ ഓരോ പ്രഭാതത്തിലും ഓര്‍ത്ത് നന്ദി പറയാന്‍ പരിശ്രമിക്കാം.

ഫാ. ഗീവർഗ്ഗീസ് കൈതവന 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.