
യേശു തിബറിയാസ് കടൽത്തീരത്തു വച്ച് ശിഷ്യന്മാർക്ക് വീണ്ടും പ്രത്യക്ഷപ്പെടുന്നതാണ് ഇന്നത്തെ സുവിശേഷത്തിലെ വിഷയം. യേശുക്രിസ്തുവിന്റെ കുരിശുമരണത്തോടെ എല്ലാം അവസാനിച്ചു എന്ന് കരുതിയവരായിരുന്നു ശിഷ്യന്മാരിൽ ഭൂരിഭാഗവും. ഇനി മുന്നോട്ട് എന്ത് എന്ന ചിന്തയിൽ നിന്നാണ് ഞാൻ മീൻ പിടിക്കാൻ പോകുന്നു എന്ന് പത്രോസ് പറയുന്നത്. പത്രോസിന്റെ വളരെ പ്രായോഗികമായ ഈ തീരുമാനത്തോട് മറ്റു ശിഷ്യരും യോജിക്കുന്നു. പഴയ ജോലിയിലേക്കു തിരികെപ്പോയിട്ടും നിരാശയായിരുന്നു ഫലം. പക്ഷേ, ഉയിർത്തെഴുന്നേറ്റ ഈശോയുടെ സാന്നിധ്യം അവരെ ബലപ്പെടുത്തുന്നതായിരുന്നു.
യേശുവിന്റെ നിർദേശമനുസരിച്ച് വലയിറക്കിയപ്പോൾ അവരുടെ വലകൾ നിറഞ്ഞു.
ഉത്ഥിതന്റെ സാന്നിധ്യം നമ്മളെ ശക്തിപ്പെടുത്തും. പ്രതാശയുടെ ഉറപ്പ് നൽകുന്നതാണത്. വള്ളത്തിന്റെ വലതുവശത്തു വലയിടുക എന്ന ക്രിസ്തുവിന്റെ നിർദേശം ശിഷ്യരെ ആവേശം കൊള്ളിച്ചതുപോലെ നമ്മുടെ പ്രവർത്തനങ്ങളിൽ ഉത്ഥിതന്റെ സാന്നിധ്യം പ്രത്യാശ നൽകട്ടെ.
ഫാ. മാത്യു പള്ളിക്കുന്നേൽ