സീറോ മലങ്കര മാർച്ച് 20 മര്‍ക്കോ. 8: 14-21 ദൈവഹിതം

ജീവിതത്തിലേക്ക് കടന്നുവരുന്നവയുടെ പൊരുളറിയാന്‍ വൈഷമ്യം നേരിടുന്നിടത്തെല്ലാം അസ്വസ്ഥതകളും സംശയങ്ങളും ബാക്കിയാണ്. എന്നാല്‍, നിനക്കു ചുറ്റും നടക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന അദ്ഭുതങ്ങള്‍ കാണാന്‍ കണ്ണുകള്‍ തുറന്നുപിടിക്കുക. അവയെ ഉള്‍ക്കൊള്ളാന്‍ ഹൃദയകവാടങ്ങള്‍ തുറന്നിടുക. എല്ലാം ദൈവഹിതമാണെന്നും ദൈവമറിയാതെ ഒന്നും സംഭവിക്കില്ലെന്നും നീ തിരിച്ചറിയുന്ന നിമിഷം മുതല്‍ നിന്റെ ജീവിതത്തില്‍ സമാധാനം നിറഞ്ഞുതുളുമ്പും. സഹനത്തിന്റെ വെളിച്ചത്തില്‍ സത്യവിശ്വാസത്തെ തിരിച്ചറിയാനും അതിൽ ആഴപ്പെടാനും ശ്രമിക്കുക. ക്രിസ്തു നിന്നെ കാത്തുനില്‍ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.