സീറോ മലങ്കര മാര്‍ച്ച്‌ 24 മര്‍ക്കോ 10: 13-16 സ്വര്‍ഗരാജ്യം ശിശുക്കളെപ്പോലെയുള്ളവര്‍ക്ക്

ശിശുക്കളെ തടയരുത് എന്നാണ് യേശുവിന്റെ കല്പന (10:14). ചെറിയ മനുഷ്യരുടെയൊക്കെ പ്രതീകമാണ് ശിശുക്കള്‍. അവര്‍ക്കും ദൈവത്തിനുമിടയില്‍ നീ തടസം സൃഷ്ടിക്കരുത്. മറിച്ച് അവരെ യേശുവിലെത്തിക്കുന്ന മാധ്യമമായി നീ മാറണം; യേശുവിന് അവരിലെത്താനുളള മാര്‍ഗ്ഗവും.

നിന്റെ ഈഗോയും താല്‍പര്യങ്ങളും ചെറുതായി ചെറുതായി വരുന്നിടത്താണ് നീ ദൈവ-മനുഷ്യ സമാഗമത്തിന്റെ കൂടാരമായി ഭവിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.