സീറോ മലങ്കര ഒക്ടോബർ 02 മത്തായി 18: 15-20 സൗഖ്യം

തെറ്റ് ചെയ്യുന്നവനോടുള്ള സമീപനം വ്യക്തിപരവും രഹസ്യാത്മകവുമായിരിക്കണം (18,15). തെറ്റ് തിരുത്തുന്നതിന് യേശു പഠിപ്പിക്കുന്ന ഒന്നാമത്തെ രീതി അതാണ്.

തെറ്റ് പരസ്യപ്പെടുത്താതെ വ്യക്തിപരമായി സംസാരിക്കുക. തെറ്റുകാരനു കൊടുക്കേണ്ടത് സ്‌നേഹവും ബഹുമാനവും കാരുണ്യവുമാണ്. എങ്കിലേ സൗഖ്യമുണ്ടാകൂ. ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം എന്നാണ് യേശുപാഠം.