സീറോ മലങ്കര മെയ് 21 ലൂക്കാ 9: 57-62 ക്രിസ്തുവിനെ അനുഗമിക്കുക

യേശു, തന്റെ ജറുസലേമിലേക്കുള്ള യാത്രാമധ്യേയാണ് ശിഷ്യന്മാരോട് ഈ ഉപമ പറയുന്നത്. ഇത് ശിഷ്യത്വത്തിലെ ചലനാത്മകതയെ സൂചിപ്പിക്കുന്നു. ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ നിസ്സാരമായ പിഞ്ചെല്ലലല്ല, മറിച്ച് ഗുരുവിന്റെ ചരണങ്ങളെ തികഞ്ഞ സ്നേഹത്തോടും ആത്മാർഥതയോടും പിൻപറ്റുക എന്നുള്ളതു തന്നെയാണ്. ഈ യാത്രയിൽ ഓരോ ക്രിസ്തുശിഷ്യനും ക്രിസ്തുവിനെപ്പോലെ പരിഹസിക്കപ്പെടാനും ഒറ്റപ്പെടാനും മുറിയപ്പെടാനുമൊക്കെ തയ്യാറാവണം.

ക്രിസ്തു ഇവിടെ മൂന്നു ശിഷ്യന്മാരെ അവതരിപ്പിക്കുന്നുണ്ട്. ഒന്നാമനിൽനിന്ന് നാം പഠിക്കേണ്ട കാര്യം, ക്രിസ്തുശിഷ്യനാവണം എന്നുള്ളത് ഉപരിപ്ലവമായി ഒരുനിമിഷം കൊണ്ട് എടുക്കേണ്ട തീരുമാനമല്ല. പിന്നെയോ, ആഴത്തിലുള്ള ധ്യാനത്തിന്റെയും സാധനയുടെയും സഹായത്തോടെ ഉറച്ച മനസ്സിന്റെ പിൻബലത്തിൽ വേണം അവനെ അനുഗമിക്കാൻ. കാരണം ഇത് ആപത്കരമായ സാഹചര്യങ്ങളുള്ള ഒരു ജീവിതമാണ്. രണ്ടാമതായി, നാം കാണുന്ന വ്യക്തിയിൽ നിന്നും പഠിക്കേണ്ട ഏറ്റവും അത്യാവശ്യമായ കാര്യം ദൈവരാജ്യപ്രഘോഷണമാണ്. ഇത് ജാഗ്രതയുള്ള ജീവിതമാണ്. ജീവന്റെ വചനം പ്രസംഗിക്കുമ്പോൾ മരിച്ചവർക്ക് സ്ഥാനമില്ല. മൂന്നാമത്തെ ശിഷ്യൻ നമുക്കു നൽകുന്ന ചിന്ത വിഭജിതഹൃദയത്തോടെയല്ല നാം സുവിശേഷം പ്രഘോഷിക്കേണ്ടത്, മറിച്ച് അതിൽതന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഫാ. ജോസഫ് കുടിലിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.