
കൽപനകള്‍ ലംഘിക്കുന്നുണ്ടോ എന്ന ഉത്കണ്ഠ ക്രൈസ്തവന്റെ മനഃസമാധാനം കെടുത്തുന്ന തഴക്കദോഷമായി മാറിയിട്ടുണ്ട്. പഴയനിയമത്തില്‍ പറയുന്ന പത്ത് കൽപനകൾ, പിന്നെ അതിന്റെ വിശദാംശങ്ങള്‍. ഒടുവില്‍ ഇന്നത്തെ തീക്ഷ്ണമതികള്‍ എണ്ണിപ്പെറുക്കുന്ന കൽപനകളുടെ നവീനതകളും.
ഇതിനിടയില്‍ യേശുവിന്റെ വചനം നാം മറന്നുപോകുന്നു. യേശു ആവശ്യപ്പെടുന്ന ഒരേയൊരു കാര്യമേയുള്ളൂ – സ്‌നേഹിക്കുക; പിന്നെയും പിന്നെയും സ്‌നേഹിക്കുക.




