
ദൈവത്തിന്റെ അരുളപ്പാടുകൾക്ക് കാതോർക്കാനും ആയിരിക്കുന്ന അവസ്ഥകളിൽ നിന്ന് ആയിരിക്കേണ്ട അവസ്ഥകളിലേക്കുള്ള ഓർമ്മപ്പെടുത്തലുമാണ് ഇന്നത്തെ തിരുവചനഭാഗം. അനുതാപം മനുഷ്യന് ദൈവം വച്ചുനീട്ടുന്ന ഒരു അനന്തസാധ്യതയാണ്. മനസ്സലിവുള്ള ദൈവം, ഒരുവൻ ചെയ്ത തെറ്റിനേക്കാൾ അവന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു.
1. തിരിച്ചുവരവ്: ഒരുവന്റെ തെറ്റുകൾ ഗണ്യമാക്കാതെ ദൈവസ്നേഹത്തിലേക്കു തിരിച്ചുവരാനുള്ള അവസരം ദൈവം നൽകുന്നു. അനുതപിച്ച് തിരിച്ചുവരാൻ നീ തയ്യാറാണോ?
2. അവഗണിക്കരുത്: അരുളപ്പാടുകളെയും ഓർമ്മപ്പെടുത്തലുകളെയും അവഗണിക്കുന്നവർക്ക് ഒരു സൂചനയാണ് ഈ തിരുവചനഭാഗം. പഴയനിയമത്തിൽ ദൈവത്തെ അവഗണിച്ച ഇസ്രായേൽ ജനത്തിനു വന്നുചേർന്ന പരാജയം തിരുവചനം സാക്ഷ്യപ്പെടുത്തുന്നു.
3. അവസരം: മാനസാന്തരം ഒരു അവസരമാണ്. ദൈവസ്നേഹത്തിൽ നിന്ന് അകന്നുപോയ നിമിഷത്തെക്കുറിച്ചുള്ള പശ്ചാത്താപവും കൂടുതൽ സ്നേഹത്തോടെ തിരിച്ചുവരാനുള്ള ഒരു ക്ഷണവും. അവന്റെ സ്നേഹത്തിലേക്കു അനുതാപത്തോടെ നമുക്ക് തിരിച്ചുവരാം.
ഫാ. സാമുവേല്‍ ജോര്‍ജ് OIC




