
മനുഷ്യന് വിലയുള്ളവനാണ്. അവനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ നിന്ദിക്കുമ്പോള്‍ ദൈവത്തെ തന്നെയാണ് നിന്ദിക്കുന്നത്. മനുഷ്യനെക്കാള്‍ അധികമായി ബാഹ്യപ്രകടനങ്ങള്‍ക്കു വില നൽകുമ്പോള്‍ മനുഷ്യന് വിലയില്ലാതാകുന്നു.