
പ്രപഞ്ചത്തിന്റെ ഉടയവന്‍ സകലതിനെയും സൃഷ്ടിച്ച്, ക്രമീകരിച്ച് അതിന്റെ മകുടമായ മനുഷ്യനെ അവയെ പരിപാലിക്കാനും വളര്‍ത്താനും ചുമതലപ്പെടുത്തി. സര്‍വ തൊഴിലാളികളെയും തൊഴിലിടങ്ങളെയും അനുസ്മരിക്കുന്ന ദിനം ഈശോ തന്റെ പിതാവിനെയും തന്നെക്കുറിച്ചും നമുക്ക് വെളിപ്പെടുത്തുക, “എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതാനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു” (യോഹ. 5:17) എന്നതാണ്.
സുഹൃത്തേ, ദൈവം നിന്നെ ഭരമേൽപിച്ച നിയോഗങ്ങളുടെ ആത്മാര്‍പ്പണം ചെയ്യാനും വളര്‍ത്താനും നവീകരിക്കാനും നിരന്തരം പ്രവര്‍ത്തനനിരതരാകാനും സ്വര്‍ഗം നിന്നോട് ആവശ്യപ്പെടുന്നു. നീതിമാനായ യൗസേപ്പ് നിനക്കൊരു മാതൃകയാകട്ടെ.
ഫാ. ജോണ്‍ അച്ചുതപ്പറമ്പില്‍