സീറോ മലബാര്‍ ദനഹാക്കാലം മൂന്നാം വെള്ളി ജനുവരി 21 ലൂക്കാ 8: 4-15 വിതയ്ക്കപ്പെട്ട വചനം

“ഈ ഉപമയുടെ അര്‍ത്ഥമെന്ത് എന്ന് ശിഷ്യന്മാര്‍ അവനോടു ചോദിച്ചു” (9). അവര്‍ക്ക് ഈശോ അത് വ്യാഖ്യാനിച്ചു നല്‍കുകയും ചെയ്തു. ചോദിക്കുന്നവര്‍ക്കാണ് ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ അവന്‍ നല്‍കുന്നത്. വചനം മുളയെടുക്കുന്നതും വേരു പിടിക്കുന്നതും ഫലം പുറപ്പെടുവിക്കുന്നതും അങ്ങനെയാണ്. എന്നു വച്ചാല്‍, വചനത്തിന്റെ അര്‍ത്ഥമറിയാന്‍ യേശുവിന്റെ അടുത്തിരിക്കുക; അവനോട് ചോദിക്കുക.

ഇന്നും യേശു നിന്നെ ശിഷ്യനായി/ ശിഷ്യയായി പരിശീലിപ്പിക്കുകയാണ്. വചനത്തിന്റെ അര്‍ത്ഥവും അന്വേഷിച്ച് യേശുവിന്റെ അടുത്തിരിക്കുന്നത് ശീലമാക്കുക. അതു മാത്രമല്ല, ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളുടെയും അര്‍ത്ഥമറിയാന്‍ ഈശോയുടെ മുമ്പിലായിരിക്കുക. ലോകം മുഴുവന്‍ ഓടിനടക്കുന്നതിലും നല്ലതാണ് ഈശോയുടെ മുമ്പിലിരിക്കുക എന്നത്. അപ്പോള്‍ വചനം നിന്നില്‍ നൂറുമേനി വിളയുന്നത് തിരിച്ചറിയാനാവും.

ഫാ. ജി. കടൂപ്പാറയിൽ MCBS

2 COMMENTS

Leave a Reply to antonypjCancel reply