സീറോ മലബാർ ശ്ലീഹാക്കാലം നാലാം ചൊവ്വ ജൂണ്‍ 28 യോഹ. 6: 41-46 ആകർഷണം

ദൈവം ആകര്‍ഷിക്കുന്നു; ഒരുവന്‍ പോലും നഷ്ടപ്പെടാതെ നിത്യജീവന്‍ പ്രാപിക്കാനായുള്ള ആകര്‍ഷണമാണത്. എന്നാല്‍, മനുഷ്യന്‍ ദൈവത്തിലുപരി പലതിലും ആകര്‍ഷണീയനാകുന്നു. “ദൈവമേ, നീ സൃഷ്ടിച്ചവ തന്നെയാണ് എന്നെ നിന്നില്‍ നിന്നകറ്റിയത്” എന്നാണ് വി.‌ അഗസ്റ്റിന്റെ കുമ്പസാര വാക്കുകള്‍.

ഇഹലോക ആകര്‍ഷണങ്ങള്‍ക്കപ്പുറം ദൈവത്തില്‍ ആകൃഷ്ടനാകുന്നതു വരെ ഏതു മനുഷ്യന്റെയും മനസ് അസ്വസ്ഥമായിരിക്കും. ഇരുമ്പ് കാന്തത്തോട് ആകര്‍ഷിക്കപ്പെടുന്നതു പോലെ ദൈവത്തോട് ചേരേണ്ടവരാണ് മനുഷ്യര്‍. നമ്മള്‍ ആകര്‍ഷിക്കപ്പെടുന്നത് എന്തിനോടാണ്‌? മറ്റ് മനുഷ്യരോടോ, സമ്പത്തിനോടോ, അധികാരത്തോടോ?

ഫാ. ജി കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.