സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം മൂന്നാം വെള്ളി നവംബർ 18 യോഹ. 15: 1-8 വേദനകൾ

“കൃഷിക്കാരന്‍ എല്ലാ ശാഖകളെയും വെട്ടുന്നു. നല്ല ശാഖയ്ക്കും മോശം ശാഖയ്ക്കും വെട്ടേല്‍ക്കും” (15:2). എല്ലാവരുടെയും ജീവിതത്തില്‍ നൊമ്പരവും മുറിവുകളുമുണ്ട് എന്നര്‍ത്ഥം. അപ്പോള്‍ ശാഖകളെ വ്യത്യസ്തമാക്കുന്നത് വെട്ടു കിട്ടുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല, മറിച്ച് വെട്ടു കിട്ടുമ്പോഴുള്ള ശാഖകളുടെ പ്രതികരണമാണ്.

നമ്മുടെ ജീവിതത്തില്‍ നൊമ്പരങ്ങളും വേദനകളും ഉണ്ടാകുമ്പോള്‍ ഓര്‍ക്കുക, കൃഷിക്കാരന്‍ നമ്മെ വെട്ടിയൊരുക്കുകയാണ്; നമ്മെ വിളിക്കുകയാണ് തായ്ത്തടിയോട് ചേര്‍ന്നുനില്‍ക്കാന്‍. സഹനങ്ങളെ രക്ഷാകരമാക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. സാഹചര്യങ്ങളല്ല, അവയോടുള്ള നമ്മുടെ പ്രതികരണമാണ് നമ്മെ ജീവിതത്തിൽ വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.