സീറോ മലബാർ ഉയിർപ്പുകാലം ഒന്നാം ചൊവ്വ ഏപ്രിൽ 19 യോഹ 14: 25-31 ആശ്രയം

“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങൾ ഭയപ്പെടുകയും വേണ്ട” എന്നാണ് ഈശോ ശിഷ്യന്മാരോട് പറയുന്നത്. പരിശുദ്ധാത്മാവിന്റെ തുടർസാന്നിധ്യമാണ് ഈശോ ശിഷ്യർക്ക് വാഗ്ദാനം ചെയ്യുന്നത്. ഇന്നത്തെ ശിഷ്യരായ നമ്മോടും യേശു ഇതു തന്നെയാണ് അരുൾചെയ്യുന്നത് – നിങ്ങൾ അസ്വസ്ഥതപ്പെടേണ്ട; ഭയപ്പെടുകയും വേണ്ട.

അസ്വസ്ഥതയും ഭയവും ജനിപ്പിക്കുന്ന നിരവധി കാര്യങ്ങളുടെ മധ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. അത്തരം സന്ദർഭങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകേണ്ടേതും. അവിടെയെല്ലാം ഭയപ്പെടാതെ, അസ്വസ്ഥരാകാതെ മുന്നേറാൻ പരിശുദ്ധാത്മാവിന്റെ സഹായം നമുക്ക് ലഭിക്കും. അതിന് നമ്മള്‍ ആത്മാവിനോട് തുറവിയുള്ളവരായിരിക്കണം എന്നു മാത്രം. യേശുവിലുള്ള വിശ്വാസത്തിൽ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, ദൈവത്തിൽ ആശ്രയിച്ചാണ് ജീവിതയാത്രയെങ്കിൽ അല്പം പോലും നമ്മൾ ഭയപ്പെടേണ്ട ആവശ്യമില്ല. കർത്താവ് നമ്മുടെ കൂടെയുണ്ടെങ്കിൽ, ആർക്ക് നമുക്ക് എതിര് നിൽക്കാനാകും?

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.