സീറോ മലബാര്‍ ഉയിർപ്പുകാലം ഒന്നാം തിങ്കൾ ഏപ്രില്‍ 18 യോഹ. 20: 11-23 സമാധാനം

ഉത്ഥാനം ചെയ്ത ഈശോ പ്രത്യക്ഷപ്പെടുമ്പോള്‍ ഏവര്‍ക്കും നല്‍കുന്നത് സമാധാനമാണ്. കരഞ്ഞുകൊണ്ടിരുന്ന മഗ്ദലേന മറിയത്തിന്റെ മുന്‍പില്‍ വന്ന് അവളുടെ ആകുലതയും വേദനയും മാറ്റുന്നു. ഭയന്ന് കതകടച്ചിരുന്ന ശിഷ്യരുടെ മുന്‍പില്‍ നിന്ന് അവര്‍ക്കും സമാധാനം ആശംസിക്കുന്നു. അതുവഴി അവരുടെ സംശയങ്ങള്‍ നീങ്ങുകയും അവരും സമാധാനത്തിലേക്ക് വരികയും ചെയ്യുന്നു.   

ഉത്ഥാനം ചെയ്ത ഈശോ ഇന്നും എന്നും, നമുക്കും ആശംസിക്കുന്നതും സമാധാനമാണ്. അനുദിന ജീവിതത്തില്‍ ഈ സമാധാനം സ്വീകരിച്ച്, ജീവിതയാത്ര മുന്‍പോട്ടു തുടരുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.  

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.