സീറോ മലബാര്‍ നോമ്പുകാലം ഏഴാം ശനി ഏപ്രില്‍ 16 ദുഃഖശനി

പുതിയ വെളിച്ചവും പുതിയ ജലവും നമുക്കായി ഒരുക്കുന്ന ദിനമാണിന്ന്. പഴയതിൽ നിന്ന് പരിപൂർണ്ണമായി മാറാനുള്ള ഒരു ദിവസം. പുതിയ ആകാശത്തിലേക്കും പുതിയ ഭൂമിയിലേക്കും ഈശോ പ്രവേശിക്കുന്നു എന്നത് നമുക്ക് ഏറ്റവും ആനന്ദം പ്രദാനം ചെയ്യുന്ന കാര്യമാണ്. പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള ഒരു ദിനം.

ദുഃഖശനി എന്നത് പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള കരുത്ത് മനുഷ്യർക്ക് പ്രദാനം ചെയ്യുന്ന ദിനമാണ്. ഏത് സഹനത്തിനും സങ്കടത്തിനും രോഗത്തിനും പ്രശ്നത്തിനും ദുരിതത്തിനും ദൈവത്തിന്റെ മുൻപിൽ ഒരു പ്രതിവിധി ഉണ്ടെന്നും അവിടുന്ന് നമ്മുടെ ജീവിതത്തിൽ എല്ലാം നന്മക്കായി ക്രമീകരിക്കുമെന്നും ഉറച്ചു വിശ്വസിക്കേണ്ട ദിനമാണിന്ന്. ഈ ശനി ദുഃഖത്തിന്റേതല്ല, പ്രതീക്ഷയുടെ ശനിയാണ്. കൂടുതൽ കരുത്തോടെ ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ദിനമായി ഈ ദിവസം മാറട്ടെ.

ഫാ. ജി കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.