സീറോ മലബാര്‍ ദനഹാക്കാലം മൂന്നാം ചൊവ്വ ജനുവരി 18 മത്തായി 4: 12-17 പിന്മാറ്റം

“യോഹന്നാന്‍ ബന്ധനസ്ഥനായെന്നു കേട്ടപ്പോള്‍ യേശു ഗലീലിയില്‍ നിന്ന് പിന്‍വാങ്ങി” (12) എന്നാണ് വചനം പറയുന്നത്. യേശുവിന്റെ വിവേകപൂര്‍ണ്ണമായ ഒരു തീരുമാനമായിരുന്നു അത്. ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ വിവേകപൂര്‍ണ്ണമായ പിന്‍വാങ്ങലുകള്‍ ആവശ്യമാണ്. പിന്മാറുന്നത് ഭയന്നിട്ടോ, നിസ്സഹായനായിട്ടോ അല്ല. മറിച്ച് അതിലൂടെയാണ് കൂടുതല്‍ നന്മ സംഭവിക്കാനിരിക്കുന്നത് എന്നതിനാലാണ്.

ചില പിന്മാറ്റങ്ങള്‍ നമ്മെ കൂടുതല്‍ കരുത്തുള്ളവരാക്കും, കൂടുതല്‍ വിവേകമുള്ളവരാക്കും, കൂടുതല്‍ വിനയമുള്ളവരാക്കും. യേശുവിനോട് ചേര്‍ന്നുനിന്നു കൊണ്ടുള്ള പിന്മാറ്റം ഒടുവില്‍ നമ്മെ ജീവിതത്തില്‍ വിജയിപ്പിക്കുക തന്നെ ചെയ്യും.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.