
യേശുവും യഹൂദാ മതനേതാക്കളും ജറുസലേം ദേവാലയത്തിലാണ് (19:47). യഹൂദാ നേതാക്കള്‍ യേശുവിനെ നശിപ്പിക്കാന്‍ വഴി അന്വേഷിക്കുന്നു (19:47). എന്നാല്‍ യേശു ജനങ്ങളെ പഠിപ്പിക്കുകയും ദേവാലത്തെ പ്രാര്‍ത്ഥനാലയമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു (19:46, 48). ഒരേ സ്ഥലത്തായിരുന്ന് വിഭിന്നപ്രവർത്തികൾ ചെയ്യുകയാണ് ഈശോയും യഹൂദ മതനേതാക്കളും.
രണ്ടും വിപരീത പ്രവര്‍ത്തികളാണ്. ഒന്ന് നശിപ്പിക്കാനുള്ള ശ്രമം, അടുത്തത് കെട്ടിപ്പടുക്കാനും വളര്‍ത്താനുമുള്ള ശ്രമം. നിന്റെ മനസിലെ അടിസ്ഥാനപരമായ ത്വര ഏതാണെന്നുള്ളതാണ് ചോദ്യം. വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും കെട്ടിപ്പടുക്കുകയുമാണോ നീ ചെയ്യുന്നത്? അതോ തകര്‍ക്കുകയും നശിപ്പിക്കുകയും വിമര്ശിക്കുകയുമാണോ? ആയിരിക്കുന്ന ഇടങ്ങളെ വിശുദ്ധമാക്കാൻ നമുക്ക് ശ്രമിക്കാം.
ഫാ. ജി. കടൂപ്പാറയില്‍ MCBS