സീറോ മലബാര്‍ ഏഴാം ഞായർ ഏപ്രിൽ 10 ലൂക്കാ 19: 28-40 ഓശാനയുടെ സന്ദേശങ്ങൾ 

വിവിധ സന്ദേശങ്ങൾ ഈശോ നമുക്കു നൽകുന്ന മനോഹരമായ ദിനമാണ് ഓശാന. ഓശാനയുടെ ഒന്നാം സന്ദേശം, യേശു പറയുന്നതിനനുസരിച്ച് നമ്മൾ പ്രവർത്തിക്കുക എന്നതാണ്. കഴുതക്കുട്ടിയെ കൊണ്ടുവരിക എന്ന യേശുവിന്റെ നിർദ്ദേശം ശിഷ്യർ പാലിക്കുന്നുണ്ട്. രണ്ടാമത്തെ സന്ദേശം, നമുക്കുള്ളതെല്ലാം അവന്റെ മുൻപിൽ സമർപ്പിക്കണമെന്നതാണ്. കഴുതക്കുട്ടിയെ വിട്ടുകൊടുക്കുന്നു, വസ്ത്രങ്ങൾ വഴിയിൽ വിരിക്കുന്നു – ജനം തങ്ങൾക്കുള്ളതെല്ലാം അവന്റെ മുൻപിൽ സമർപ്പിക്കുന്നു. ഓശാനയുടെ മൂന്നാമത്തെ സന്ദേശം, അംഗീകാരങ്ങളെ എളിമയോടെ സ്വീകരിക്കുക എന്നതാണ്. ജനം ഓശാന വിളിക്കുന്നത് ആത്മീയമായ എളിമയോടെ ഈശോ അംഗീകരിക്കുകയാണ്. ഓശാന സമ്മാനിക്കുന്ന നാലാം സന്ദേശം ദൈവതിരുമുമ്പിൽ നമ്മൾ ആരാണെന്ന ഉത്തമബോധ്യത്തിൽ ഉറയ്ക്കുക എന്നതാണ് – കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ എന്നാണ് യേശുവിനെക്കുറിച്ച് പറയുന്നത്. ഓശാനയുടെ അവസാനത്തെ സന്ദേശം ആഹ്‌ളാദവും സഹനവും ഒരുമിച്ച് നിലനിൽക്കുന്നു എന്നതാണ്. ഓശാന വിളികൾക്ക് ഒടുവിൽ തന്നെ കാത്തിരിക്കുന്ന കുരിശുമരണത്തെക്കുറിച്ച് ഈശോയ്ക്ക് അറിയാം. ഈ സന്ദേശങ്ങൾ നമുക്കും ജീവിതത്തിൽ പ്രവർത്തികമാക്കാം.

ഫാ. ജി കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.