സീറോ മലബാർ ദനഹാക്കാലം രണ്ടാം ശനി ജനുവരി 15 മത്തായി 11: 25-30 ക്ലേശിതര്‍ക്ക് ആശ്വാസം 

ജീവിതത്തിന്റെ ക്ലേശങ്ങളിൽ പെട്ടുഴലുന്ന നമുക്ക് ഏറ്റവും വലിയ ആശ്വാസമാണ് “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” (28-29) എന്ന ഈശോയുടെ വാക്യങ്ങൾ. പക്ഷേ, ആശ്വാസം തേടി നമ്മൾ ഈശോയുടെ പക്കലേക്കാണോ പോകുന്നത് എന്നതിനെക്കുറിച്ചു നമ്മൾ ധ്യാനിക്കണം.

ചില വ്യക്തികളിലേക്കും സാഹചര്യങ്ങളിലേക്കും ആശ്വാസം തേടിപ്പോകുന്നത് പലപ്പോഴും ചെന്നവസാനിക്കുന്നത് അപകടത്തിലാണ്. എത്രയോ ഉദാഹരണങ്ങളാണ് നമുക്കു ചുറ്റും. ഈശോയിലേക്ക് നയിക്കാത്ത വ്യക്തികളിലേക്കും സാഹചര്യങ്ങളിലേക്കും ഒരിക്കലും ആശ്വാസം തേടിപ്പോകരുത്. അത് എത്ര വലുതായി തോന്നിയാലും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.