സീറോ മലബാർ നോമ്പുകാലം നാലാം തിങ്കൾ മാർച്ച് 21 മർക്കോ. 7: 14-23 ഹൃദയശുദ്ധി

ഹൃദയശുദ്ധിയുള്ളവരായിരിക്കാൻ ഈശോ നമ്മെ ആഹ്വാനം ചെയ്യുന്നു. ഹൃദയം ശുദ്ധമാണോ എന്നറിയാൻ നാം ചെയ്യുന്ന പ്രവൃത്തികളെ പരിശോധിച്ചാൽ മതി. നല്ല ഹൃദയത്തിൽ നിന്നേ നല്ല പ്രവൃത്തികൾ ഉണ്ടാകൂ. മനസ് ചീത്തയാണെങ്കിൽ ചെയ്തികളും ചീത്തയായിരിക്കും.

സാധാരണ നമ്മൾ ശ്രദ്ധിക്കുന്നത് ബാഹ്യമായ ശുദ്ധിയിലാണ്. പക്ഷേ, മനസ്സിലാക്കുക, നമ്മുടെ ചെയ്തികൾ നമ്മുടെ ഹൃദയത്തിലെ നന്മയുടെ അളവുകോലാണ് എന്നതുകൊണ്ടു തന്നെ എല്ലാവരും അത് ശ്രദ്ധിക്കുന്നുണ്ട്. ആയതിനാൽ സങ്കീർത്തകനെ പോലെ നമുക്കും പ്രാർത്ഥിക്കാം. “ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ” (സങ്കീ. 50-10) എന്ന്. കാരണം, ഹൃദയശുദ്ധിയുള്ളവരാണല്ലോ ദൈവത്തെ കാണുന്നത് (മത്തായി 5:8).

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.