സീറോ മലബാര്‍ ദനഹാക്കാലം രണ്ടാം ബുധൻ ജനുവരി 12 യോഹ. 2: 1-12 മാറ്റം

മാറ്റങ്ങളുടെ സുവിശേഷഭാഗമാണ് ഇന്ന് നമ്മള്‍ ധ്യാനിക്കുന്നത്. പ്രത്യക്ഷത്തില്‍ വെള്ളം വീഞ്ഞായി മാറുന്നതാണ് ഇവിടെ നാം ദര്‍ശിക്കുന്നതെങ്കിലും മറ്റനേകം മാറ്റങ്ങള്‍ ഇവിടെ സംഭവിക്കുന്നു. ആദ്യ അത്ഭുതം ചെയ്യുന്നതു വഴി യേശുവിനെക്കുറിച്ചുള്ള ജനത്തിന്റെ ചിന്താഗതിക്ക് മാറ്റം വരുന്നു. ‘അവര്‍ക്കു വീഞ്ഞില്ല’ എന്ന് പറയുന്നതുവഴി, പരിശുദ്ധ അമ്മ മാനവകുലത്തിന്റെ മുഴുവന്‍ മദ്ധ്യസ്ഥയായി മാറുന്നു.

അപൂര്‍ണ്ണതയുടെ അടയാളമായ ‘ആറ്’ കല്‍ഭരണികളില്‍ പൂര്‍ണ്ണതയുടെ അടയാളമായ ‘വീഞ്ഞ്’ നിറയുന്നു. അപൂര്‍ണ്ണതയില്‍ നിന്ന് പൂര്‍ണ്ണതയിലേക്കുള്ള മാറ്റം, ശിഷ്യന്മാര്‍ യേശുവില്‍ വിശ്വസിക്കുക വഴി (11) അവര്‍ക്കും മാറ്റം സംഭവിക്കുന്നു. യേശുവിന്റെയും പരിശുദ്ധ അമ്മയുടേയും സാന്നിധ്യം ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണമായി നില്‍ക്കുന്നു. യേശുവിനോടും അമ്മയോടും ചേര്‍ന്നു നിന്നാല്‍ നമ്മുടെ ജീവിതങ്ങള്‍ക്കും മാറ്റം സംഭവിക്കും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.