സീറോ മലബാര്‍ ദനഹാക്കാലം നാലാം ശനി ജനുവരി 29 ലൂക്കാ 10: 25-37 അയല്‍ക്കാരന്‍ 

മുറിവേറ്റവനെ കാണാനും മുറിവുകള്‍ വച്ചുകെട്ടാനും സത്രത്തിലെത്തിക്കാനും നമ്മളും മനസാകണം. ഇത് ജീവിതത്തിലെ ഓരോ ദിവസവും നടക്കേണ്ട കാര്യമാണ്. നിത്യജീവന്‍ അവകാശമാക്കാന്‍ അതാണ് മാര്‍ഗ്ഗം – ഭൂമിയില്‍ മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കുക.

വാക്കാലും വിചാരത്താലും പ്രവര്‍ത്തിയാലും മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കുക. അപരന് ജീവന്‍ നല്‍കുക എന്ന ദൗത്യത്തില്‍ നിന്ന് ഓടിയകലാതിരിക്കുക, കണ്ടില്ലന്നു നടിച്ച് മറുവശം ചേര്‍ന്ന് നടന്നുപോകാതിരിക്കുക. ആരാണ് എന്റെ അയല്‍ക്കാരന്‍ എന്ന ചോദ്യത്തിന്, ‘ആരാണ് നിന്റെ അയല്‍ക്കാരന്‍ അല്ലാത്തത്’ എന്ന ചോദ്യവുമായി ഈശോ കാത്തിരിപ്പുണ്ട് എന്നോര്‍മ്മിക്കുക. ഭൂമിയിലിരുന്ന് സ്വര്‍ഗരാജ്യം പണിയുക എന്നത് നമുക്ക് സാധ്യമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.