സീറോ മലബാര്‍ ദനഹാക്കാലം മൂന്നാം ഞായർ ജനുവരി 16 മർക്കോ. 3: 7-19 ഞാൻ യോഗ്യനാണോ

ഈശോ ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്ന വചനഭാഗമാണ് നമ്മൾ ഇന്ന് ധ്യാനിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 12 പേർ അതിന് യോഗ്യരാണോ എന്ന് നമ്മൾ ചിന്തിച്ചുപോകും. പക്ഷേ, നമ്മൾ അങ്ങനെ ചിന്തിക്കേണ്ട ആവശ്യമില്ല. ഈശോയുടെ ശിഷ്യനാകാൻ/ ശിഷ്യയാകാൻ വിളിക്കപ്പെടാൻ/ തിരഞ്ഞെടുക്കപ്പെടാൻ ഞാൻ യോഗ്യനാണോ എന്ന് ചിന്തിച്ചാൽ മതി.

അടുത്ത കാര്യം, ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്നത് അവർക്കു വേണ്ടിയല്ല മറ്റുള്ളവർക്കു വേണ്ടിയാണ് എന്നതാണ്. ശിഷ്യൻ തിരഞ്ഞെടുക്കപ്പെടുന്നതും അയയ്ക്കപ്പെടുന്നതും മറ്റുള്ളവർക്കു വേണ്ടിയാണ്. ഈശോയുടെ ഇന്നത്തെ ശിഷ്യരെന്ന് അഭിമാനിക്കുന്ന നമ്മൾ ചിന്തിക്കണം, നമ്മൾ ആർക്കു വേണ്ടിയാണ് ജീവിക്കുന്നതെന്ന്?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.