സീറോ മലബാർ നോമ്പുകാലം ഏഴാം ചൊവ്വ ഏപ്രില്‍ 12 ലൂക്കാ 20: 9-19 മനോഭാവം

“തങ്ങൾക്കെതിരായിട്ടാണ് ഈ ഉപമ അവൻ പറഞ്ഞതെന്ന് നിയമജ്ഞരും ഫരിസേയരും മനസിലാക്കി അവനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു” (19). ഈശോയെ യഹൂദാനേതാക്കൾ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയാണ്. അവരിലെ  തിന്മകളും പാളിച്ചകളും തിരുത്തപ്പെടാനായി ഈശോ ചൂണ്ടിക്കാണിക്കുമ്പോഴാണ് ഈ കൈയ്യേറ്റം എന്നത് ശ്രദ്ധേയമാണ്.

നമ്മുടെ പ്രശ്നങ്ങളും തെറ്റുകളും മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോൾ എന്താണ് നമ്മുടെ മനോഭാവം? അതിനെ എളിമ നിറഞ്ഞ മനസോടെ സ്വീകരിക്കുകയാണോ അതോ നമ്മെ തിരുത്തിയ വ്യക്തികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണോ നമ്മൾ ചെയ്യുന്നത്? നമ്മുടെ തെറ്റുകൾ തിരുത്തപ്പെടുമ്പോഴാണ് നമ്മൾ കൂടുതൽ നന്മയിലേയ്ക്ക് പ്രവേശിക്കുന്നത് എന്ന സത്യം ഓർക്കുകയാണെങ്കിൽ തിരുത്തപ്പെടാൻ നമ്മൾ തയ്യാറാകും. തിരുത്തിയവരെ നമ്മൾ നന്ദിയോടെ ഓർമ്മിക്കും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.