കുഞ്ഞുങ്ങളെ രാത്രിയിൽ നല്ല സ്വപ്‌നങ്ങൾ കാണുവാൻ സഹായിക്കുന്ന ബൈബിൾ പ്രാർത്ഥന 

    രാത്രിയിൽ ചീത്ത സ്വപ്‌നങ്ങൾ കുഞ്ഞുങ്ങളെ പലപ്പോഴും പേടിപ്പെടുത്താറുണ്ട്. പല മാതാപിതാക്കൾക്കും ഇത്തരം സന്ദർഭങ്ങൾ നേരിടേണ്ടിയും വന്നിട്ടുണ്ട്. കുഞ്ഞുങ്ങളുടെയൊപ്പം രാത്രിയിൽ ആയിരുന്നുകൊണ്ട് മാതാപിതാക്കൾ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുകയാണ് പലപ്പോഴും ചെയ്യുക. ഇത്തരം സാഹചര്യങ്ങളിൽ കുഞ്ഞുങ്ങള്‍ക്ക് അധിക ആത്മീയസംരക്ഷണം നൽകുന്നതിനും അത് വരെ ബോധ്യപ്പെടുത്തുന്നതിനും അനുഗ്രഹിക്കുന്നതിനും സുഭാഷിതങ്ങളുടെ പുസ്‌തകത്തിൽ ഒരു പ്രാർത്ഥന രേഖപ്പെടുത്തിയിട്ടുണ്ട്.

    വളരെ ലളിതമായ ഈ പ്രാർത്ഥന ചൊല്ലി അവരെ അനുഗ്രഹിച്ചുകൊണ്ട് ഉറങ്ങാനായി കിടത്താം. ആ പ്രാർത്ഥന ഇതാ:

    “അങ്ങനെ, നീ നിന്റെ വഴിയില്‍ സുരക്ഷിതനായി നടക്കും; നിന്റെ കാല്‍ ഇടറുകയില്ല; നീ നിര്‍ഭയനായിരിക്കും; നിനക്ക് സുഖനിദ്ര ലഭിക്കുകയും ചെയ്യും” (സുഭാ. 3: 23-24).

    നമ്മുടെ മക്കളില്‍, ദൈവസാന്നിധ്യത്തെ ഓർമ്മിപ്പിക്കുന്ന ഒരു പ്രാർത്ഥനയാണിത്. ഈ ചെറിയ പ്രാർത്ഥന കുഞ്ഞുങ്ങളെക്കൊണ്ട് കുറച്ചു തവണ ആവർത്തിച്ചു ചെല്ലിപ്പിക്കുക. ഒപ്പംതന്നെ ഈ രാത്രിയിൽ അവർ ഒറ്റയ്ക്കല്ല ദൈവം നിങ്ങളുടെ കൂടെയുണ്ടെന്ന വലിയ വിശ്വസം കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കുക. അപ്പോൾ അവരുടെ സ്വപ്നത്തിൽ ചീത്തയും പീഡിപ്പിക്കുന്നതുമായ ഒന്നും കടന്നുവരില്ല.