വികാരങ്ങളെ നിയന്ത്രിക്കാം തിരുവചനത്തിലൂടെ 

    ദൈവത്തിന്റെ വചനം, അത് മനുഷ്യഹൃദയങ്ങളിലേക്ക് കടന്നുചെന്ന് മാറ്റങ്ങള്‍ സൃഷ്ടിക്കും. നമ്മുടെ ജീവിതത്തിലെ ഏത് അവസ്ഥയിലേയ്ക്കും വെളിച്ചം വീശുവാന്‍ അന്ധകാരത്തെ അകറ്റുവാന്‍, മനസ് സമാധാനം കൊണ്ട് നിറയ്ക്കുവാന്‍ വചനത്തിന് കഴിയും. അതാണ് ദൈവത്തിന്റെ വചനത്തിന്റെ ശക്തി.

    ഇപ്പോള്‍ നിങ്ങള്‍ ദേഷ്യത്തിലാണോ? നിരാശയിലാണോ? സങ്കടത്തിലാണോ? നിങ്ങള്‍ ഏത് അവസ്ഥയില്‍ ആയിരുന്നാലും നിങ്ങള്‍ക്ക് ധ്യാനിക്കുവാനും നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കുവാനും വചനം ധ്യാനിക്കുന്നതിലൂടെ സാധിക്കും. നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുവാന്‍, നന്മയിലേക്ക് അവയെ എത്തിക്കുവാന്‍ സഹായിക്കുന്ന ഏതാനും ചില ബൈബിള്‍ വാക്യങ്ങള്‍ ഇതാ:

    1. ദേഷ്യത്തെ നിയന്ത്രിക്കാന്‍

    ‘കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങള്‍ കിടക്കയില്‍ വച്ചു ധ്യാനിച്ച് മൗനമായിരിക്കുക’ (സങ്കീ.  4:4).

    2. കൂടുതല്‍ സ്‌നേഹിക്കാന്‍

    സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാണ് (1 യോഹ. 4:8).

    3. മടുപ്പ് മാറാന്‍ 

    ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍’ (യോഹ. 14:1).

    4. ആനന്ദത്താല്‍ നിറയാന്‍ 

    ‘പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവും കൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ’ (റോമാ 15:13).

    5. ആകുലത നീങ്ങാന്‍

    ‘നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക, അവിടുന്നു നിന്നെ താങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നു സമ്മതിക്കുകയില്ല’ (സങ്കീ. 55:22).

    6. ദൈവകരുണയില്‍ ആശ്രയിക്കാന്‍ 

    ‘ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു; എന്റെ ഹൃദയം അങ്ങയുടെ രക്ഷയില്‍ ആനന്ദം കൊള്ളും’ (സങ്കീ. 13:5).

    7. വിഷാദം അകറ്റാന്‍ 

    ‘മരണത്തിന്റെ നിഴല്‍വീണ താഴ്വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു’ (സങ്കീ. 23:4).

    ഈ വചനങ്ങള്‍ ധ്യാനിക്കുന്നതും ആവര്‍ത്തിക്കുന്നതും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുവാന്‍ നമ്മെ സഹായിക്കും.