
വി. യോഹന്നാന്റെ സുവിശേഷം പതിനാറാം അധ്യായം 20 മുതൽ 23 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ജീവിതത്തിൽ സന്തോഷവും ദുഃഖവും അനുഭവിക്കുന്നവരാണ് മനുഷ്യരായ നാം ഓരോരുത്തരും. എന്നാൽ എല്ലാ ദുഃഖങ്ങൾക്കുപിന്നിലും ഒരു സന്തോഷം ഒളഞ്ഞുകിടപ്പുണ്ട് എന്ന് ക്രിസ്തു വചനത്തിലൂടെ പഠിപ്പിക്കുകയാണ് ഇവിടെ. പലപ്പോഴും നാം നമ്മുടെ തകർച്ചകളിലും ദുഃഖങ്ങളിലും മാത്രം ശ്രദ്ധ പതിപ്പിക്കുന്നത് കൊണ്ടാവണം അതിന്റെ പിന്നിലുള്ള സന്തോഷത്തെ, ഉയർച്ചയെ കണ്ടെത്താൻ നമുക്ക് സാധിക്കാതെപോകുന്നത്. ക്രിസ്തുവും പഠിപ്പിക്കുന്നത് ഇതുതന്നെയാണ്. നാളെയെക്കുറിച്ച് ആകുലരാകേണ്ട എന്ന്.
ജീവിതത്തിലെ ഏത് അവസ്ഥയിലും തളരാതെ ക്രിസ്തുവിൽ ആശ്രയിച്ച് മുന്നോട്ടുനീങ്ങുമ്പോഴാണ് പ്രത്യാശയുള്ള ക്രൈസ്തവരായി നാം മാറുന്നത്. അതിനാൽ ഇന്നിന്റെ ദുഃഖങ്ങളിലും വേദനകളും തകർച്ചകളിലും അടിഞ്ഞുപോകുന്നവരാവാതെ നാളെയുടെ സന്തോഷത്തെ തിരിച്ചറിഞ്ഞ് പ്രത്യാശയുടെ ജീവിക്കാൻ നമുക്കു പരിശ്രമിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS