ലത്തീൻ: ഏപ്രിൽ 30 ബുധൻ, യോഹ. 3: 16-21 ദൈവത്തിന്റെ സ്നേഹം

വി. യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം 16 മുതൽ 21 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം അത്രയധികമായി ലോകത്തെ സ്നേഹിച്ച പിതാവ്. യോഹന്നാൻ സുവിശേഷകന്റെ ഈ ഒരൊറ്റ വാചകം മതി, ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെ തിരിച്ചറിയാൻ. കാരണം, അത്രമാത്രം ദൈവം നമ്മെ ഒരോരുത്തരെയും സ്നേഹിക്കുന്നു.

ഈ സ്നേഹത്തിന് ഇന്നും കുറവ് സംഭവിച്ചിട്ടില്ല. അതാണല്ലോ പരിശുദ്ധ കുർബാന. ക്രിസ്തുസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണം. എന്നാൽ, കുറവുകൾ സംഭവിച്ചിരിക്കുക മനുഷ്യന് ദൈവത്തോടുള്ള സ്നേഹത്തിനാണ്. ദൈവസ്നേഹത്തെ തിരിച്ചറിയാൻ നമുക്കാവട്ടെ. ആ സ്നേഹത്തിന്റെ കൂദാശയായ പരിശുദ്ധ കുർബാനയെ സ്നേഹിക്കുന്ന നല്ല ക്രിസ്ത്യാനികളാകാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.