ലത്തീൻ ജനുവരി 15 മർക്കോ. 2: 13-17 ഭൂതസ്മൃതി ത്യാഗം

“അവന്‍ കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത്‌ ഇരിക്കുന്നതു കണ്ട്‌ അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ്‌ യേശുവിനെ അനുഗമിച്ചു” (മര്‍ക്കോ. 2:14).

ബൈബിൾ ഭാഷ്യത്തിൽ “എഴുന്നേൽക്കുക” (To get up) എന്ന പ്രവർത്തി ഭൂതകാലത്തെ മറക്കുന്നതിന്റെ പ്രതീകമാണ്. ലേവി ചുങ്കസ്ഥലത്തു നിന്ന്  എഴുന്നേൽക്കുന്നത് അവന്റെ പാപകലുഷിത ഭൂതകാലത്തെ മറക്കുന്നതിന്റെ പ്രതീകമാണ്. തുടർന്ന് യേശുവിനെ അനുഗമിക്കുന്ന പ്രവർത്തി പരിവർത്തിത ഭാവികാല ജീവിതത്തിന്റെ ആരംഭമാണ്.

ശിഷ്യത്വജീവിതത്തിൽ ലൗകിക ആഭിമുഖ്യങ്ങളെ ഉപേക്ഷിച്ച് ലളിതജീവിതത്തെ പുൽകുക എന്നത്  ആന്തരീകവ്യാപാരങ്ങളായ വെറുപ്പ്‌, അസൂയ, സ്വാർത്ഥത എന്നിവയെ മറക്കുന്നതിനേക്കാൾ  ആയാസരഹിതമാണ്‌. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.