ലത്തീൻ മാർച്ച്‌ 07 മത്തായി 25: 31-46 പരിശുദ്ധി

“അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ ഏറ്റവും എളിയവരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്‌” (മത്തായി 25:45).

നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്‌” (ലേവ്യ 19:2).

പരിശുദ്ധി എന്നത് പാപമില്ലാത്ത അവസ്ഥയാണ്. മനുഷ്യർ പ്രവൃത്തിയാലുള്ള പാപം (Sinof Commtance), ഉപേക്ഷയാലുള്ള പാപം (Sin of Omission) എന്നിങ്ങനെ  രണ്ടു തരത്തിലുള്ള പാപങ്ങൾ ചെയ്യാറുണ്ട്. തെറ്റായ പ്രവൃത്തികളെന്തെങ്കിലും ചെയ്യുന്നത് പ്രവർത്തിയാലുള്ള പാപം ആകുമ്പോൾ ചെയ്യേണ്ട നന്മ ചെയ്യാതിരിക്കുന്നതാണ് ഉപേക്ഷയാലുള്ള പാപം. നോമ്പിന്റെ പശ്ചാത്തലത്തിൽ  പരിശുദ്ധി എന്നത് പ്രാർത്ഥനയും ഉപവാസവും മാത്രമല്ല, മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ചുള്ള അവബോധവും സഹാനുഭൂതിയും ആണ്.

സുവ്യക്തമായ നന്മപ്രവർത്തികളിലൂടെ മറ്റുള്ളവരെ ദൈവമക്കളായി ജീവിക്കാൻ സഹായിക്കുകയെന്നത് നോമ്പുകാലത്തെ ഒഴിച്ചുകൂടാനാകാത്ത ചിട്ടയും ചൈതന്യവുമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.