ലത്തീൻ മാർച്ച്‌ 06 ലൂക്കാ 4: 1-13 പ്രലോഭനീയം ജീവിതം 

“അപ്പോള്‍ പിശാച്‌ പ്രലോഭനങ്ങള്‍ എല്ലാം അവസാനിപ്പിച്ച്‌, നിശ്ചിതകാലത്തേക്ക്‌ അവനെ വിട്ടുപോയി” (ലൂക്കാ 4:13).

പാപം ചെയ്യാനുള്ള വഞ്ചനാപരമായ ക്ഷണമാണ് പ്രലോഭനം. അതിനാൽ പ്രലോഭനങ്ങൾ ഉണ്ടാകുക എന്നത് അതിനാൽ തന്നെ പാപകരമായ ഒരു സാഹചര്യമല്ല, മറിച്ച് പാപത്തിലേക്കുള്ള ക്ഷണം സ്വീകരിക്കുമ്പോഴാണ് പാപം ജനിക്കുക. യേശുവിന്റെ പ്രലോഭനങ്ങൾ മൂന്നു തരത്തിലുള്ള പ്രലോഭനങ്ങളെ അഥവാ പാപത്തിലേക്കുള്ള ക്ഷണത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു.

1. ആസ്തി-പ്രലോഭനം (Temptation to Possessions):- ദൈവദൂതന്മാർ കരങ്ങളിൽ താങ്ങിക്കൊള്ളും എന്ന വചനം ഉദ്ധരിച്ച് ദൈവാലയത്തിന്റെ മുകളിൽ നിന്നും ചാടാനായി ആവശ്യപ്പെടുന്ന പ്രലോഭനം, ദൈവപരിപാലനയിൽ ആശ്രയിക്കാതെ സ്വന്തം ശക്തിയിൽ ആശ്രയിക്കാനുള്ള പ്രലോഭനമാണ്. കല്ലുകളോട് അപ്പമാകാൻ കൽപിക്കാനുള്ള പ്രലോഭകന്റെ ക്ഷണം, ദൈവത്തേക്കാൾ അധികമായി ലോകവസ്തുക്കൾക്ക് പ്രാധാന്യം കൊടുക്കാനും അങ്ങനെ ദൈവത്തിനു പകരമായി  വസ്തുക്കളെ ഹൃദയത്തിൽ സ്ഥാപിച്ച് വിഗ്രഹാരാധകർക്കു തുല്യം ദൈവത്തെ ഹൃദയകോവിലിൽ നിന്നും പടിയടച്ചു പിണ്ഡം വയ്ക്കാനുള്ള വഞ്ചനാപരമായ ക്ഷണവുമാണ്. ഇന്ന് ലോകത്ത് തഴച്ചുവളരുന്ന ഭൗതികവാദവും ഉപഭോഗസംസ്കാരവും ഇതിന് ഉദാഹരണങ്ങളായി കരുതാം.

2. സ്ഥാന-പ്രലോഭനം (Temptation to Positions):- ദൈവത്തിനു പകരം അധികാരത്തിലും ശക്തിയിലും പ്രശസ്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള  വഞ്ചനാപരമായ ഭക്ഷണമാണിത്.

3. അനുമാന-പ്രലോഭനം (Temptation to Presumption):- ദൈവദൂതന്മാർ കരങ്ങളിൽ താങ്ങിക്കൊള്ളും എന്ന വചനം ഉദ്ധരിച്ച് ദൈവാലയത്തിന്റെ  മുകളിൽ നിന്നും ചാടാനായി ആവശ്യപ്പെടുന്ന പ്രലോഭനം ദൈവപരിപാലനയിൽ ആശ്രയിക്കാനുള്ള ആഹ്വാനമായി പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും പരോക്ഷമായി  സ്വന്തം ശക്തിയിൽ ആശ്രയിക്കാനുള്ള പ്രലോഭനമാണ്. ദൈവത്തിൽ  ആശ്രയിക്കുന്നു എന്ന അനുമാനത്തിൽ സ്വന്തം ശക്തിയിൽ ആശ്രയിക്കാനുള്ള ഒരു പ്രലോഭനം.

ലോകവും ശരീരവും സാത്താനും പ്രലോഭന കാരണങ്ങളാണെങ്കിലും അവയെ വിജയിക്കുന്നത് ആത്മീയ ശാക്തീകാരണമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.